Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Smuggling

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ലോ?; ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യി

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളി​ൽ നി​ന്നാ​ണ് ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​തെ​ന്നാ​ണ് പ​രാ​തി.

സു​ഹൃ​ത്ത് മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളാ​ണ് ദ​മ്പ​തി​ക​ളെ സ്വ​ർ​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കാ​ൻ സ​മീ​പി​ച്ച​തെ​ന്നാ​ണ് വി​വ​രം. സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​തി​ന് ഒ​രു ല​ക്ഷം രൂ​പ​യും വി​മാ​ന ടി​ക്ക​റ്റും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മെ​ഹ​റൂ​ഫ് എ​ന്ന​യാ​ൾ സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങു​മെ​ന്നാ​യി​രു​ന്നു ദ​മ്പ​തി​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ മെ​ഹ​റൂ​ഫ് എ​ന്ന പേ​രി​ൽ മ​റ്റൊ​രാ​ൾ ദ​മ്പ​തി​ക​ളെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഘം ദ​മ്പ​തി​ക​ളെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​ർ​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. പി​ന്നീ​ട് ഇ​രു​വ​രെ​യും ചേ​ർ​ത്ത​ല​യി​ൽ ഇ​റ​ക്കി​വി​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്.

സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട യ​ഥാ​ർ​ഥ സം​ഘം പി​ന്നീ​ട് ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ദ​മ്പ​തി​ക​ൾ വ​ലി​യ​തു​റ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന പ​രാ​തി​യി​ൽ വ​ലി​യ​തു​റ പൊ​ലി​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

ശ​ബ​രി​മ​ല​ സ്വ​ർ​ണ​ക്ക​ട​ത്തിൽ സ്ഥിരീകരണം; ക​ട്ടി​ളപ്പാളി, ദ്വാ​ര​പാ​ല​ക ശിൽപ്പങ്ങളിൽ സ്വ​ർ​ണം കു​റ​വെന്ന് പ​രി​ശോ​ധ​നാ ഫലം

തി​രു​വ​ന​ന്ത​പു​രം: ശാ​സ്‌​ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​തോ​ടെ ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ സം​ഘം. വി​എ​സ്‌‌​എ​സ്‌‌‌‌​സി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് സ്ഥി​രീ​ക​ര​ണം.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി കൊ​ണ്ടു​പോ​യി തി​രി​കെ​യെ​ത്തി​ച്ച ക​ട്ടി​ളപ്പാളി, ദ്വാ​ര​പാ​ല​ക ശിൽപ്പങ്ങളിൽ സ്വ​ർ​ണം കു​റ​വ് വ​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 1998ൽ ​സ്വ​ർ​ണം പൊ​തി​ഞ്ഞ മ​റ്റ് പാ​ളി​ക​ളു​മാ​യി താ​ര​ത​മ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​ത്. റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി നി​ഗ​മ​ന​ങ്ങ​ൾ സ​ഹി​തം നാ​ളെ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

നി​ശ്ചി​ത അ​ള​വ് സ്വ​ർ​ണ ക​ഷ​ണം വെ​ട്ടി​യെ​ടു​ത്താ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ഡി​ജി​പി എ​ച്ച് വെ​ങ്കി​ടേ​ഷാ​ണ് റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​എ​സ്‌‌‌​എ​സ്‌‌‌‌​സി​യി​ൽ നി​ന്നു ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം സീ​ൽ വ​ച്ച ക​വ​റി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന​ലെ​യാ​ണ് വി​എ​സ്‌‌‌‌​എ​സ്‌‌‌‌‌​സി റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി​ക്ക് കൈ​മാ​റി​യ​ത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ്പം, ക​ട്ടി​ള​പ്പാ​ളി തു​ട​ങ്ങി​യ 15 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണി​ത്. ചെ​മ്പു പാ​ളി​ക​ളി​ലെ സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വും കാ​ല​പ്പ​ഴ​ക്ക​വും തി​ട്ട​പ്പെ​ടു​ത്തു​ന്ന റി​പ്പോ​ർ​ട്ടാ​ണി​ത്.

Kerala

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ‌ സ്വ​ർ​ണ​ക്ക​ട​ത്ത് ശ്ര​മം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ‌ സ്വ​ർ​ണ​ക്ക​ട​ത്ത് ശ്ര​മം പി​ടി​കൂ​ടി. 40 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 360 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സെ​ന്തി​ൽ​കു​മാ​ർ രാ​ജേ​ന്ദ്ര​നെ പി​ടി​കൂ​ടി. ധ​രി​ച്ചി​രു​ന്ന ര​ണ്ട് ജീ​ൻ​സു​ക​ൾ​ക്കി​ട​യി​ൽ തു​ന്നി​ച്ചേ​ർ​ത്താ​ണ് സെ​ന്തി​ൽ​കു​മാ​ർ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

എ​യ​ർ​പോ​ർ​ട്ട് ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

Latest News

Corehub Up